ആദ്യം അവന് അമ്മയുടെ മടിയില്‍
അമ്മിഞ്ഞ നുകര്ന്നുകിടന്ന്
അമ്പിളിയെ ആവശ്യപ്പെട്ടു.
പിന്നീട് അഗ്നിയെ മറന്നുപോയ
അടുപ്പുകളെ നോക്കി
ആഹാരം വേണമെന്ന്
സ്വന്തം നഗ്നത അവനെ പൊള്ളിച്ചപ്പോള്
പുടവവേണമെന്ന്
അമ്മയുടെ കണ്ണുകളില്‍
ജ്വലിച്ചുനിന്ന നിസ്സഹായതയില്‍
അവന്റെ ആവശ്യങ്ങളുടെ
പട്ടിക നിലച്ചു.
ഒടുവില്‍ അവസാനത്തെ
പോരാട്ടത്തിനുശേഷം
കണ്ണുകള്‍ നഷ്ടപ്പെട്ട്
തിരിച്ചെത്തിയപ്പോള്‍
അമ്മയോടുള്ള അവന്റെ ആവശ്യം
ഒന്നുമാത്രമായിരുന്നു:
കാഴ്ച.
2010 ജനുവരി 6, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

